മോസ്‌കോ- ഉക്രൈന്‍ അധിനിവേശം തുടരുന്ന റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിനിടെ വില്‍പന വര്‍ധിച്ചവയുടെ കൂട്ടത്തില്‍ ഗര്‍ഭനിരോധന ഉറകളും.
ക്ഷാമം നേരിടുന്ന ഭയമാണ് ആളുകള്‍ ഉറകള്‍ വാങ്ങിക്കൂട്ടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈമാസം ആദ്യ രണ്ടാഴ്ചകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 170 ശതമാനമാണ് വില്‍പന വര്‍ധിച്ചതെന്ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ വൈല്‍ഡ്‌ബെറീസ് അറിയിച്ചു. വില്‍പനയില്‍ 26 ശതമാനം വര്‍ധനയുണ്ടെന്ന് ഫാര്‍മസി ചെയിനും റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭനിരോധ ഉറകള്‍ക്ക് ക്ഷാമം പ്രതീക്ഷിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം.
600 ദശലക്ഷം ഉറകളാണ് റഷ്യ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്നത്.