ഇസ്ലാമാബാദ്- ഇന്ത്യയുടെ വിദേശ നയത്തെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ പ്രധാമന്ത്രി ഇംറാന്‍ ഖാന്‍.
ഇന്ത്യയെ സല്യൂട്ട് ചെയ്യുകയാണെന്നും പാക്കിസ്ഥാനേക്കാള്‍ എന്തുകൊണ്ടും മികിച്ചതാണ് ഇന്ത്യയുടെ വിദേശനയമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം നേരിടുന്ന റഷ്യയില്‍നിന്ന് ഇന്ത്യക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നു. ഇത് ഇന്ത്യയുടെ വിദേശനയം കാരണമാണ് സാധ്യമാകുന്നത്. സ്വതന്ത്ര വിദേശനയം സ്വീകരിച്ചതിനാല്‍ അത് ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നുവെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.