കേരളത്തിൽ ജന്മിത്വം അവസാനിച്ചിട്ടും ജന്മി അടിത്തറ അവസാനിച്ചിട്ടില്ല- മന്ത്രി എം.വി ഗോവിന്ദൻ

മട്ടന്നൂർ- കേരളം ജാതി ജീർണ്ണതയിൽ നിന്ന് വിമുക്തമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ.സംസ്ഥാനത്ത് ജന്മിത്തം അവസാനിപ്പിച്ചിട്ടും ജന്മിത്ത അടിത്തറ അവസാനിച്ചിട്ടില്ലെന്നും സി.പി.എം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിൽ മന്ത്രി പറഞ്ഞു. 

കേരളം ജാതി ജീർണ്ണതയിൽ നിന്ന് ഇതുവരെ വിമുക്തമായിട്ടില്ല. അതിന്റെ തെളിവാണ് കരിവെള്ളൂരിലെ മറുത്ത് കലാകാരന് നേരെ ഉണ്ടായ സംഭവം. സംസ്ഥാനത്ത് ജന്മിത്തം അവസാനിപ്പിച്ചിട്ടും ജന്മിത്ത അടിത്തറ അവസാനിച്ചിട്ടില്ലെന്നും അതിന്റെ ആശയങ്ങൾ ഇന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News