Sorry, you need to enable JavaScript to visit this website.

400 പേര്‍ അഭയം തേടിയ സ്‌കൂള്‍ റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തുവെന്ന് ഉക്രൈന്‍

കീവ്-  ഉക്രേനിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ 400 പേര്‍ അഭയം തേടിയിരുന്ന  ആര്‍ട്ട് സ്‌കൂളില്‍ റഷ്യന്‍ സൈന്യം ബോംബാക്രണം നടത്തി. ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നതായും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും സിറ്റി കൗണ്‍സില്‍ അറിയിച്ചു. അതേസമയം, ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ആളപായം സ്ഥിരീകരിച്ചിട്ടില്ല. 21 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഉക്രൈനില്‍ തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വീണ്ടും ഉപയോഗിച്ചതായി റഷ്യ അറിയിച്ചു. രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള  ഇന്ധന സംഭരണ കേന്ദ്രമാണ് തകര്‍ത്തത്. ഉക്രേനിയന്‍ സായുധ സേനയുടെ ഇന്ധനങ്ങള്‍ക്കും ലൂബ്രിക്കന്റുകള്‍ക്കുമുള്ള ഒരു വലിയ സംഭരണ കേന്ദ്രമാണ് തകര്‍ത്തതെന്ന്  റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. മൈക്കോളൈവ് മേഖലയിലെ കോസ്റ്റ്യാന്റിനിവ്ക സെറ്റില്‍മെന്റിന് സമീപമായിരുന്നു ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം.

തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യ തുടരുന്ന ഉപരോധം  വരും നൂറ്റാണ്ടുകളിലും ഓര്‍മിക്കപ്പെടാവുന്ന ഭീകരതയാണെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വൊളോഡെമര്‍ സെലെന്‍സ്‌കി പറഞ്ഞു, ഇവിടെനിന്ന് ആയിരക്കണക്കിന് താമസക്കാരെ ബലപ്രയോഗത്തിലുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് മാറ്റിയതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു.

 ഊര്‍ജ്ജം, ഭക്ഷണം, പണപ്പെരുപ്പം, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളില്‍ ഉക്രൈന്‍ യുദ്ധം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന്  യൂറോപ്യന്‍ റീകണ്‍സ്ട്രക്്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബാങ്ക് പറഞ്ഞു.  പ്രകാരം.

ഉക്രൈനിലെ റഷ്യയുടെ യുദ്ധം വിനാശകരമായ ഭ്രാന്താണെന്നും  സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള വില നല്‍കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയ്യാറാണെന്നും  സ്വിസ് പ്രസിഡന്റ് ഇഗ്‌നാസിയോ കാസിസ് പറഞ്ഞു.

 

Latest News