ചെന്നൈ-അയല്‍ക്കാരിയുടെ വീടിനുമുമ്പില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ കേസില്‍ എ.ബി.വി.പി. മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മരിച്ച വയോധിക ബന്ധുവഴി 2020ലാണ് ആദമ്പാക്കം പോലീസില്‍ പരാതി നല്‍കിയത്. വീടിനുമുന്നില്‍ സുബ്ബയ്യ അശ്ലീല പ്രദര്‍ശനം നടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ അധ്യാപകനായിരുന്ന സുബ്ബയ്യയെ കഴിഞ്ഞയിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ പ്രതിഷേധിച്ചതിന് പിടിയിലായ എ.ബി.വി.പി. പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍.