കീവ്- ഉക്രൈനില്‍ ഹൈപ്പര്‍സോണിക് കിന്‍സാല്‍ മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. ഉക്രൈനിലെ ഒഡെസക്ക് സമീപം സൈന്യത്തിന്റെ റേഡിയോ നിരീക്ഷണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും അവര്‍ പറഞ്ഞു.
കീവ് മേഖലയിലെ ഉക്രൈന്‍ പട്ടണമായ മകാരിവില്‍ റഷ്യന്‍ മോര്‍ട്ടാര്‍ ആക്രമണത്തില്‍ വെള്ളിയാഴ്ച ഏഴ് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച, വ്ളാഡിമിര്‍ പുടിന്‍ തിങ്ങിനിറഞ്ഞ മോസ്‌കോ സ്റ്റേഡിയത്തില്‍ റാലിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നാഴ്ചയായി ഉക്രൈനില്‍ പോരാടുന്ന സൈനികരെ അദ്ദേഹം പ്രശംസിച്ചു. അതേസമയം, ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മോസ്‌കോയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങളില്‍നിന്ന് കരകയറാന്‍ റഷ്യക്ക് തലമുറകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.