വണ്ടൂർ-സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ താൽകാലിക സ്റ്റേഡിയം തകർന്നു വീണ് നിരവധി കാണികൾക്ക് പരിക്കേറ്റു.തകർന്ന ഗാലറിയിൽ നിന്ന് നൂറുകണക്കിന് പേരാണ് താഴെ വീണത്.പലർക്കും ഗുരുതരമായ പരിക്കുണ്ട്. വണ്ടൂർ പൂങ്ങോട് നടക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ ഫൈനൽ മൽസരത്തിനിടയാണ് ഇന്ന് രാത്രി ഒമ്പതു മണിയോടെദുരന്തമുണ്ടായത്.പരിക്കേറ്റവരെ വണ്ടൂരിലും പെരിന്തൽമണ്ണയിലുമായി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാലിക്കറ്റ് എഫ്.സിയും നെല്ലികുത്ത് എഫ്.സിയും തമ്മിലുള്ള ഫൈനൽ മൽസരം കാണാൻ പതിനായിരത്തോളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്.എണ്ണായിരം പേർക്കിരിക്കാനുള്ള സൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്.കഴിഞ്ഞ ദിവസങ്ങൾ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.മണ്ണിൽ വെള്ളം കെട്ടിനിന്ന് ഗാലറിയുടെ കാലികൾ താഴ്്ന്നു പോയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഗാലറി ഒരുവശത്തേക്ക് ചെരിഞ്ഞതോടെ മുകളിലെ നിരയിലുണ്ടായിരുന്നവർ താഴെയിരിക്കുന്നവരുടെ ദേഹത്ത് കൂട്ടത്തോടെ വീഴുകയായിരുന്നെന്നാണ് ദൃസാക്ഷികൾ പറയുന്നത്.