ചെന്നൈ- അവിവാഹിതനായ എം.എല്‍.എയുടെ കൊച്ചുമകന് എന്നവകാശപ്പെട്ട് ബൈക്കില്‍ ബോര്‍ഡ് വെച്ച യുവാവ് എം.എല്‍.എയുടെ ഡ്രൈവറുടെ മകനെന്ന് കണ്ടെത്തി.
ബൈക്കില്‍ നമ്പര്‍ പ്ലേറ്റിന് പകരം എം.എല്‍.എയുടെ കൊച്ചുമകനെന്ന് എഴുതിയ ബോര്‍ഡുമായാണ് ഇയാള്‍ വിലസിയത്. 'നാഗര്‍കോവില്‍ എം.എല്‍.എ ശ്രീ എം.ആര് ഗാന്ധിയുടെ കൊച്ചുമകന്' എന്നാണ് ബൈക്കിലെ ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ എം.എല്‍.എയാണ് എം.ആര് ഗാന്ധി.
ബൈക്കിന്റെയും ബൈക്കിനൊപ്പമുളള യുവാവിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സൈബര്‍ ഇടങ്ങളില്‍ യുവാവും ബൈക്കും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അവിവാഹിതനായ എം.ആര് ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നിരുന്നു.
അവസാനം എം.ആര്. ഗാന്ധിയുടെ സഹായിയും കാര്‍ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എം.എല്‍.എയുടെ പേരുപയോഗിച്ച് നഗരത്തില്‍ കറങ്ങി നടക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.