ശ്രീനഗർ- കുറച്ചുവർഷം കൂടി കഴിഞ്ഞാൽ ജമ്മു കശ്മീരിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും സുരക്ഷയ്ക്കായി സുരക്ഷ ഉദ്യോഗസ്ഥരുടെ ആവശ്യം തന്നെയുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതാദ്യമായാണ് കശ്മീരിലെ വൻ സുരക്ഷാ വിന്യാസം ഇല്ലാതാക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നത്. ശ്രീനഗറിലെ മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടന്ന സി.ആർ.പി.എഫിന്റെ 83-ാമത് റൈസിംഗ് ഡേ പരേഡിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
'കാശ്മീർ, നക്സൽ മേഖലകൾ, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ സി.ആർ.പി.എഫ് ക്രിയാത്മകമായി പ്രവർത്തിച്ചതിന്റെ ഫലം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, മൂന്ന് മേഖലകളിലും, സി.ആർ.പി.എഫിന്റെ ഉപയോഗം ആവശ്യമില്ലെന്നും മൂന്ന് മേഖലകളിൽ സമ്പൂർണ്ണ സമാധാനം കൈവരുമെന്നും ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ, മുഴുവൻ ക്രെഡിറ്റും സി.ആർ.പി.എഫിനാണന്നും അമിത് ഷാ പറഞ്ഞു.