കൊച്ചി- രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ ജെബി മേത്തറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചരണം. നടന് ദിലീപിനൊപ്പമുളള പഴയ സെല്‍ഫി ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ നഗരസഭയുടെ വൈസ് ചെയര്‍മാനായ ജെബി മേത്തറും മറ്റ് അംഗങ്ങളുമാണ് സെല്‍ഫിയിലുളളത്.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളും, മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തര്‍.