മുംബൈ- ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. മുഷറഫ് വീല്‍ചെയറില്‍ ഇരിക്കുന്നതും സഞ്ജയ് ദത്ത് എന്തോ ചൂണ്ടിക്കാണിക്കുന്നതുമായ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
ഇരുവരും ദുബായില്‍ എവിടെവെച്ച് എപ്പോള്‍ കണ്ടുമുട്ടി എന്നൊന്നും വ്യക്തമല്ല. സഞ്ജയ് ദത്തും മുഷറഫും അപ്രതീക്ഷിതമായി കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിരവധി കേസുകള്‍ നേരിടുന്ന പാകിസ്ഥാനിലെ മുന്‍ സൈനിക ഭരണാധികാരിയായ മുഷറഫ് യു.എ.ഇയിലാണ് താമസം.
ചികിത്സക്കായി 2016 ല്‍ യു.എ.ഇയില്‍ എത്തിയ അദ്ദേഹം തിരികെ നാട്ടിലേക്ക് പോയിരുന്നില്ല. 1999ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ മുഷറഫായിരുന്നു പാകിസ്ഥാന്‍ സൈനിക മേധാവി.