Sorry, you need to enable JavaScript to visit this website.

അവിശ്വാസം വരാനിരിക്കെ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയില്‍ കലാപം

ഇസ്ലാമാബാദ്-അധികാരത്തില്‍ തുടരാന്‍ പാടുപെടുന്ന പ്രധാനമന്ത്രി  ഇംറാന്‍ ഖാന് പുതിയ പ്രഹരം ഏല്‍പിച്ച് സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള രണ്ട് ഡസനോളം ജനപ്രതിനധികള്‍ രംഗത്ത്.
പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യുമെന്ന് ഇവര്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കയാണ്.  
പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയില്‍ നിന്നുള്ള നൂറോളം ജനപ്രതിനിധികളാണ്  നാഷണല്‍ അസംബ്ലി സെക്രട്ടേറിയറ്റ് മുമ്പാകെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും  ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് മാര്‍ച്ച് എട്ടിന് അവിശ്വാസ പ്രമേയം സമര്‍പ്പിച്ചിരിക്കുന്നത്.  
ദേശീയ അസംബ്ലി സമ്മേളനം മാര്‍ച്ച് 21 ന് ചേരുമെന്നും വോട്ടെടുപ്പ് മാര്‍ച്ച് 28 ന് നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
സംയുക്ത പ്രതിപക്ഷം അവിശ്വാസം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരിലെ ചില സഖ്യകക്ഷികള്‍ ഇംറാന്‍ ഖാന് എതിരായി വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള 24 ഓളം ജനപ്രതിനിധികള്‍  സര്‍ക്കാരിനെ താഴെയിറക്കാന്‍  തയ്യാറാണെന്ന് അറിയിച്ചത് പ്രധാനമന്ത്രിയേയും പാര്‍ട്ടിയേയും ഞെട്ടിച്ചിരിക്കയാണ്.

 

Latest News