തൃശൂര്‍- മുന്‍ജീവനക്കാരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച തുണിക്കട ഉടമ റിന്‍സി(30) മരിച്ചു. കൊടുങ്ങല്ലൂര്‍ എറിയാട് സ്‌കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ ഇന്നലെ രാത്രിയാണ് വഴിയില്‍ തടഞ്ഞു നിറുത്തി മുന്‍ജീവനക്കാരനായ റിയാസ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. . തുണിക്കട ഉടമയായ ഇവര്‍ കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമുണ്ടായത്.
ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമിച്ചത്. വഴിയാത്രക്കാര്‍ ബഹളം വച്ചപ്പോള്‍ അക്രമി രക്ഷപ്പെട്ടു. ഗുരുതര പരുക്കുകളോടെ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.
യുവാവിന്റെ ആക്രമണത്തില്‍ റിന്‍സിക്ക് 30 ഓളം വെട്ടുകള്‍ ഏറ്റിരുന്നു. മുന്‍പും ഇയാള്‍ റിസിയെ ശല്യം ചെയ്തിരുന്നു. ഇത് ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നു. റിയാസിന്റെ മോശമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇയാളെ കടയില്‍ നിന്ന് ഒഴിവാക്കിയത്.