Sorry, you need to enable JavaScript to visit this website.

ബി.എസ്.പി നേതൃത്വം മായാവതിയുടെ കുടുംബകാര്യമാകുന്നു, സഹോദരന് പുറമെ അനന്തരവനും നേതൃസ്ഥാനത്ത്

ലഖ്‌നൗ- ഉത്തര്‍പ്രദേശ് അസംബ്ലിയില്‍ ഒരു സീറ്റില്‍ ഒതുങ്ങിയ ബി.എസ്.പി സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നു. ഉയര്‍ന്ന ജാതിക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രം മാറ്റുകയാണെന്ന സന്ദേശം നല്‍കുന്നതാണ് മാറ്റം. സഹോദരനും മരുമകനും പാര്‍ട്ടിയില്‍ വലിയ പങ്ക് നല്‍കാനൊരുങ്ങുകയാണ് മായാവതി.

ബി.എസ്.പിയുടെ മോശം പ്രകടനത്തിന് കാരണമായി പറയപ്പെടുന്ന പ്രധാന കാരണങ്ങളിലൊന്ന് അലസമായ പ്രചാരണമായിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ബി.എസ്.പി തയാറെടുക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ തറപ്പിച്ചുപറയുന്നു.  ഇത് കണക്കിലെടുത്താണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

മായാവതിയുടെ അനന്തരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടിയുടെ ഏക ദേശീയ കോ-ഓര്‍ഡിനേറ്ററായി നാമനിര്‍ദ്ദേശം ചെയ്തു. ഇപ്പോള്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായ രാജ്യസഭാംഗം റാംജി ഗൗതമിനെ മാറ്റി എട്ട് സംസഥാനങ്ങളുടെ ചുമതല നല്‍കി.  മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറാണ് ബി.എസ്.പിയുടെ ദേശീയ വൈസ് പ്രസിഡന്റും പാര്‍ട്ടിയിലെ രണ്ടാമനും.

 

Latest News