Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍ ഇനിയും ഇന്ത്യക്കാര്‍, തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ഉക്രൈനിലെ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഇപ്പോഴുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇവരുടെ എണ്ണം കുറവാണ്. ഓപ്പറേഷന്‍ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും തിരിച്ച് നാടുകളിലെത്തിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

'അവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചിലര്‍ ഇപ്പോഴും ഖേര്‍സണില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഉക്രൈനില്‍നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാതെ ഓപ്പറേഷന്‍ ഗംഗ അവസാനിപ്പിക്കില്ല' - വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഉക്രൈനില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ച ഉടനെ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാര്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. 20000 ത്തോളം ഇന്ത്യക്കാരാണ് ഇതിലൂടെ രജിസ്ട്രര്‍ ചെയ്തിരുന്നത്. ഇതില്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഉക്രൈന്‍ വിടാന്‍ തയാറാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

 

Latest News