കീവ്- യുദ്ധത്തിന്റെ ഇരുപത്തൊന്നാം ദിനത്തില്‍ റഷ്യയുടെ വന്‍ ആക്രമണം. 1,000 സിവിലിയന്‍മാര്‍ അഭയം പ്രാപിച്ച മാരിയുപോളിന്റെ നാടക തിയേറ്ററിന് നേരെ റഷ്യ ആക്രമണം നടത്തിയതായി നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. വടക്കന്‍ നഗരമായ ചെര്‍നിഹിവില്‍ റൊട്ടിക്കായി ക്യൂ നിന്ന 10 പേരെ റഷ്യന്‍ സൈന്യം വധിച്ചതായി ഉക്രൈനിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ പറഞ്ഞു.
ഉപരോധിക്കപ്പെട്ട തെക്കന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ നാനൂറോളം ജീവനക്കാരും രോഗികളും കുടുങ്ങിക്കിടക്കുന്നതായി ഉക്രൈന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച രാവിലെ റഷ്യന്‍ സൈന്യം കീവിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.