കൊച്ചി - കേരളാ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഐ.എസ്.എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്.സിയെ നേരിടാനിരിക്കെ മഞ്ഞപ്പടയുടെ കോച്ച് ഇവാന് വുകൂമനോവിച്ചിന്റെ വീഡിയൊ വൈറലാവുന്നു. കേറി വാടാ മക്കളേ... എന്ന് മലയാളത്തില്‍ വുകൂമനോവിച് പറയുന്നതാണ് വീഡിയോയില്‍. ആരാധകരെ ഗോവയിലേക്ക് ക്ഷണിക്കുകയാണ് കോച്ച്.
നാലാം സ്ഥാനവുമായി സെമിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനവുമായി വന്ന ജാംഷഡ്പൂരിനെ മലര്‍ത്തിയടിച്ചാണ് ഫൈനലിലെത്തിയത്. ആദ്യ പാദം 1-0 ന് ജയിക്കുകയും രണ്ടാം പാദം 1-1 സമനിലയാക്കുകയും ചെയ്തു. ഹൈദരാബാദ് ആദ്യ പാദത്തില്‍ എ.ടി.കെ മോഹന്‍ബഗാനെ 3-1 ന് തകര്‍ത്തെങ്കിലും രണ്ടാം പാദത്തില്‍ അവരോട് 0-1 ന് തോറ്റു. മൊത്തം 3-2 ലീഡില്‍ ഫൈനലിലെത്തി.