കൊല്‍ക്കത്ത- നാലു സംസ്ഥാനങ്ങളില്‍ ബിജെപി വിജയം കൊയ്‌തെങ്കിലും കളി അവസാനിച്ചിട്ടില്ലെന്നും അടുത്തു നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി കാണാനിരിക്കുന്നതെ ഉള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. രാജ്യത്തെ മൊത്തം എംഎല്‍എമാരില്‍ പകുതി പോലും അംഗബലം ഇല്ലാത്ത ബിജെപിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം എളുപ്പമാകില്ലെന്നും മമത പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പോലുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നും പകുതി എംഎല്‍എമാരുടെ പോലും പിന്തുണയില്ലാത്ത ബിജെപി വലിയ വര്‍ത്തമാനം പറയാന്‍ നില്‍ക്കരുതെന്നും മമത പറഞ്ഞു. ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയുടേതിനാക്കാള്‍ എംഎല്‍എമാരുണ്ട്. ബിജെപിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇത്തവണ എളുപ്പമാകില്ല- അവര്‍ പറഞ്ഞു.
സംസ്ഥാനങ്ങളിലെ നിയമസഭാ സമാജികരും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളെജിലൂടെ നടക്കുന്ന പരോക്ഷമായ വോട്ടിങിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.