കൊച്ചി- നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാനും കേസ് അട്ടമിറിക്കാനും ശ്രമിക്കുന്നുവെന്ന്് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചു.
ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടിയുടെ പരാതി. ദിലീപിന്റെ അഭിഭാഷക സംഘം കേസ് അട്ടിമറിക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുന്നുവെന്ന് കൗണ്‍സിലിന് ഇ മെയിലായി അയച്ച കത്തില്‍ നടി ആരോപിച്ചു. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയില്‍ പറയുന്നു.
കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതില്‍ പോലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല. തുടരന്വേഷണത്തിലെ പ്രധാന തെളിവായ ദിലീപിന്റെ ഫോണുകള്‍ സംബന്ധിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ രാമന്‍പിള്ളയുടെ ഓഫീസില്‍വെച്ച് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍വെച്ച് തിരിച്ച് നല്‍കിയെന്നും കത്തില്‍ നടി ആരോപിക്കുന്നു. എന്നെ ആക്രമിച്ച കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു.
എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. പിഴവുകള്‍ തിരുത്തി പരാതി നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. ഇമെയിലായി പരാതി നല്‍കിയാല്‍ സ്വീകരിക്കാനാവില്ലെന്നും രേഖാമൂലം സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. പരാതിയുടെ 30 പകര്‍പ്പും 2,500 രൂപ ഫീസും അടയ്ക്കണമെന്നും ബാര്‍ കൗണ്‍സില്‍ നടിക്ക് നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ആക്ട് പ്രകാരമുള്ള ചട്ടലംഘനം കണ്ടെത്തിയാല്‍ പരാതി അച്ചടക്ക് സമിതിക്ക് കൈമാറുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കാന്‍ പോലീസ് നടത്തിയ ശ്രമത്തിനെതിരെ അഭിഭാഷക സമൂഹം പരസ്യമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം നിലച്ചു. ഇതിന് പിന്നാലെയാണ് നടി തന്നെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.