ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ചില സമയങ്ങളില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ ചില സ്വഭാവവിശേഷങ്ങള്‍ ശരിയായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് പ്രകടിപ്പിക്കാറുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രവൃത്തികളാക്കി മാറ്റിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
താന്‍ പരസ്യമായി പറഞ്ഞത് നടപ്പാക്കി രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ പ്രധാനമന്ത്രി മോഡിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
'ചിലപ്പോഴൊക്കെ, തന്റെ പ്രസംഗങ്ങളില്‍, ശരിയായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അദ്ദേഹം (മോഡി) തന്റെ ഉള്ളിലുള്ള വാജ്പേയിയെ പുറത്തേക്കെടുക്കും. പക്ഷേ അദ്ദേഹം അതൊന്നും നടപ്പാക്കുന്നില്ല. അതാണ് യഥാര്‍ത്ഥ വ്യത്യാസം.
മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് എഴുതിയ വാജ്പേയിയുടെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു തരൂര്‍.
പ്രധാനമന്ത്രി മോഡിയുടെ കശ്മീര്‍ സന്ദര്‍ശനം അദ്ദേഹം അനുസ്മരിച്ചു, അവിടെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം തീവ്രവാദത്തിന്റെ പാതയില്‍നിന്ന് യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ്അതിനായി ഒന്നും ചെയ്തില്ല.
'അദ്ദേഹം പരസ്യമായി പറഞ്ഞ ചില ചിന്തകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയാല്‍, അദ്ദേഹത്തിന് രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുമായിരുന്നു- തരൂര്‍ പറഞ്ഞു.
വാജ്പേയി എല്ലാക്കാലത്തും സമവായ നേതാവായിരുന്നുവെന്നും തനിച്ച് ഭൂരിപക്ഷമുള്ളപ്പോള്‍പോലും പ്രതിപക്ഷ അഭിപ്രായങ്ങള്‍ കേള്‍ക്കുമായിരുന്നുവെന്നും മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞു.