മോസ്‌കോ- റഷ്യയില്‍ ചരക്കുവിമാനം പറന്നുയരുന്നതിനിടെ സ്വര്‍ണ മഴ.
സൈബീരിയയിലെ യാക്കട്‌സ് എയര്‍പോര്‍ട്ടിലാണ് സംഭവം. 20 കിലോ തൂക്കമുള്ള സ്വര്‍ണത്തിന്റെയും വെള്ളിയുടേയും 200 കട്ടികളാണ് റണ്‍വേയില്‍ ചിതറിയിത്. റണ്‍വേയില്‍നിന്ന് സ്വര്‍ണത്തിന്റേയും വെള്ളിയുടേയും മുഴുവന്‍ കട്ടികളും ശേഖരിച്ചതായി കനേഡിയന്‍ ഖനി ഉടമയുടെ വക്താവ് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാര്‍ഗോ വിമാനത്തിന്റെ വാതില്‍ അടച്ചതിലെ വീഴ്ചയാണോ ഡോര്‍ തകര്‍ന്നതാണോ സ്വര്‍ണവും വെള്ളിയും താഴെ വീഴാന്‍ കാരണമെന്ന് വ്യക്തമല്ല. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.