തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

റിയാദ്- മെഡിക്കല്‍ പരിശോധനകള്‍ക്കും പേസ്‌മേക്കര്‍ ബാറ്ററി മാറ്റുന്നതിനുമായി റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. ഉച്ചക്കാണ് ആശുപത്രി വിട്ടത്. ഏതാനും ദിവസം വിശ്രമത്തിലായിരിക്കുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.ഇന്ന് രാവിലെയാണ് മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നത്.

Latest News