ഖട്കര്‍ കലന്‍- ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് ഭഗവന്ത് സിങ് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ ജന്മനാടായ ഖട്കര്‍ കലാനില്‍ നടന്ന ചടങ്ങില്‍
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ലക്ഷക്കണക്കിനാളുകളാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്.
8,000 മുതല്‍ 10,000 വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു.