Sorry, you need to enable JavaScript to visit this website.

പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി  

തിരുവനന്തപുരം- കുടിവെള്ളപദ്ധതി അടക്കമുള്ള പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ് മാൻ നിയമസഭയെ അറിയിച്ചു. വഖഫ് ബോർഡിന്റെ ഭരണപരമായ ചെലവുകൾക്ക് ബജറ്റിൽ വകയിരുത്തിയ 72 ലക്ഷം രൂപയും ഗ്രാന്റായി 1.32 കോടി രൂപയും  ഈ സാമ്പത്തിക വർഷം കൈമാറിയിട്ടുണ്ട്. കൂടുതൽ തുക ആവശ്യമെങ്കിൽ അതും സർക്കാർ പരിഗണിക്കും. ചില സംഘടനകൾ കുറ്റിക്കാട്ടൂരും തളിപ്പറമ്പിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വഖഫ് സ്വത്ത് കൈക്കലാക്കി. എന്നാൽ ഈ ഭൂമി തിരിച്ച് പിടിക്കും. കോവിഡ് രൂക്ഷമായ അടിയന്തരഘട്ടത്തിലാണ് കാസർകോട് മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 4.5 ഏക്കർ ഭൂമി ടാറ്റയുമായി ചേർന്ന് ആശുപത്രി നിർമാണത്തിന് കൈമാറിയത്. ഇതിനുള്ള പകരം ഭൂമി നൽകാൻ അടിയന്തരമായി നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Latest News