Sorry, you need to enable JavaScript to visit this website.

ഡോ.കഫീല്‍ ഖാനെ യു.പിയില്‍ എം.എല്‍.സി സ്ഥാനാര്‍ഥിയാക്കുമെന്ന് സൂചന

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കുഷിനഗര്‍ സീറ്റില്‍  ഡോ. കഫീല്‍ ഖാനെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കുമെന്ന് സൂചന.
ഡോ. ഖാനെ സ്ഥാനാര്‍ഥിയാക്കുന്നതു  സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ലെങ്കിലും എസ്.പി നേതാവ് അഖിലേഷ് യാദവിനെ കഫീല്‍ ഖാന്‍ സന്ദര്‍ശിച്ച ശേഷമാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. കഫീല്‍ ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അഖിലേഷ് യാദവിനൊപ്പമുള്ള ഒരു ഫോട്ടോ ഡോ.ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഖിലേഷ് യാദവ് ജിയെ സന്ദര്‍ശിച്ച് ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ദുരന്തമെന്ന പുസ്തകത്തിന്റെ കോപ്പി സമ്മാനിച്ചുവെന്നാണ് കഫീല്‍ ഖാന്റെ ട്വീറ്റ്.    
ബിആര്‍ഡി മെഡിക്കല്‍ കോളേജിലുണ്ടായ കൂട്ടശിശുമരണത്തില്‍ അറസ്റ്റിലായിരുന്ന കഫീല്‍ ഖാനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കാന്‍ പിന്നീട് യു.പി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു.

 

Latest News