ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ രാജിവെക്കണമെന്ന് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉത്തരവ്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനയ്ക്ക് വഴിയൊരുക്കുന്നതിനാണ് ഈ നീക്കമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.
തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യോഗത്തിന്റെ തുടര്‍ച്ചയായാണ് സോണിയയുടെ പുതിയ നീക്കം. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം സോണിയയെ ചുമതലപ്പെടുത്തിയിരുന്നു.
Congress President, Smt. Sonia Gandhi has asked the PCC Presidents of Uttar Pradesh, Uttarakhand, Punjab, Goa & Manipur to put in their resignations in order to facilitate reorganisation of PCC’s.
— Randeep Singh Surjewala (@rssurjewala) March 15, 2022