Sorry, you need to enable JavaScript to visit this website.

ബാര്‍ ഹോട്ടലിനെതിരെ കേസ്, സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിലവില്‍ നിയമലംഘനമെന്ന് എക്‌സൈസ്

കൊച്ചി- ബാര്‍ ഹോട്ടലിനെതിരേ കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി എക്‌സൈസ്. സ്ത്രീകള്‍ വിളമ്പിയതിനും മദ്യത്തിന്റെ സ്‌റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്തതിനുമെന്ന് കേസെടുത്തതെന്ന് എറണാകുളം അസി. എക്‌സൈസ് കമ്മീഷണന്‍ വി. ടെനിമോന്‍ പറഞ്ഞു.
വിദേശമദ്യ നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണ്. ഈ വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും  നിയമത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പല്‍ശാലക്കു സമീപത്തെ 'ഫ്‌ളൈഹൈ' ബാര്‍ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ് ബാര്‍ ഹോട്ടലിന്റെ മാനേജരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.
വിദേശവനിതകളാണ് ഫ്‌ളൈഹൈ ഹോട്ടലില്‍ മദ്യം വിളമ്പിയിരുന്നത്.

 

Latest News