ന്യൂദൽഹി- മീഡിയ വൺ ചാനലിനെ വിലക്കിയുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്‌റ്റേ. സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ സ്‌റ്റേ നൽകിയത്. രണ്ടാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കും. കേസിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനത്തിന് നിയമപരിരക്ഷയുണ്ടെന്നും കോടതി വ്യക്തമാക്കി.