ജമ്മു- നഗരത്തിലെ ഒരു ആക്രിക്കടയില്‍ വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. 15 പേര്‍ക്ക പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമായത്. ആക്രിക്കടയുടെ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കു തീ പടരുകയായിരുന്നു. ആക്രിക്കടയില്‍ സൂക്ഷിച്ചിരുന്ന എല്‍പിജി സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ചെറിയ പരിക്കേറ്റവര്‍ക്ക് 25000 രൂപയും ദുരിതാശ്വാസമായി നല്‍കുമെന്ന് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.