ന്യൂദല്‍ഹി- ഗംഗാ നദിയില്‍ കുളിക്കാമെന്നും മലിനമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഗംഗാ നദിയിലെ ഓക്‌സിജന്റെ അളവ് കുളിക്കാനുള്ള മാനദണ്ഡത്തിന്റെ സ്വീകാര്യമായ പരിധിക്കുള്ളിലാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ജലാശയത്തിന്റെ ആരോഗ്യം വിലയിരുത്തുന്ന മാനദണ്ഡങ്ങളിലൊന്നാണ് ഓക്‌സിജന്‍ അളവ്.
ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ബി.ഒ.ഡി) കണക്കിലെടുക്കുമ്പോള്‍ ഗംഗാ നീര്‍ച്ചാലുകള്‍ ഒന്നും തന്നെ മാലിന്യമുന്‍ഗണനാ വിഭാഗങ്ങളായ ഒന്നു മുതല്‍ നാല് വരെ വിഭാഗങ്ങളില്‍ വരുന്നില്ലെന്ന് ജലശക്തി സഹമന്ത്രി ബിശ്വേശ്വര്‍ ടുഡു പറഞ്ഞു.
രണ്ട് നീര്‍ച്ചാലുകള്‍ അഞ്ചാം വിഭാഗത്തില്‍ വരുന്നുണ്ട്. ബി.ഒ.ഡി ഏറ്റവും കൂടുതലാകുമ്പോഴാണ് ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഏറ്റവും കുറഞ്ഞ തോതില്‍ മാലിന്യമുണ്ടെന്ന് കണക്കാക്കുന്നതാണ് അഞ്ചാമത്തെ വിഭാഗം.