കംപാല-ഉഗാണ്ടയിലെ എന്റെബ്ബെ അന്താരാഷട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനുള്ള തയാറെടുപ്പിനിടെ എമിറേറ്റസ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ജീവനക്കാരി പുറത്തേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വീഴാനിടയായ കാരണമെന്തെന്നു വ്യക്തമല്ല.
എന്റെബ്ബെയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് പാര്‍ക്ക് ചെയ്തിരുന്ന വിമാനത്തില്‍ നിന്നാണ് ജീവനക്കാരി വീണത്. ഇവര്‍ മരിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. അപകടത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്നും അതോറിറ്റി അറിയിച്ചു.