കീവ്- റഷ്യൻ ആക്രമണത്തിൽ ചെർണോബിലിനിലെ ആണവ കേന്ദ്രത്തിന് വീണ്ടും നാശനഷ്ടമെന്ന് റിപ്പോർട്ട്. രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവകേന്ദ്രത്തിൽ വൈദ്യുതി വിതരണം മുടങ്ങി. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിലാണ് നാശനഷ്ടം സംഭവിച്ചത്.