ന്യൂദല്‍ഹി- ഭാര്യ സ്ത്രീയല്ലെന്ന് മെഡിക്കല്‍ റിപോര്‍ട്ടുകള്‍ ഉണ്ടെന്നും ഇക്കാരണത്തില്‍ വിവാഹ മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. താന്‍ വഞ്ചിപ്പെടുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സമര്‍പിച്ച ഹര്‍ജിയില്‍ കോടതി യുവതിയോട് മറുപടി തേടിയിരിക്കുകയാണ്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി യുവാവിന്റെ വാദംം തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കല്‍ റിപോര്‍ട്ടില്‍ യുവതിക്ക് പുരുഷലിംഗം ഉള്ളതായും യോനീദ്വാരം പൂര്‍ണമായും അടഞ്ഞുകിടക്കുന്ന നിലയിലാണെന്നും പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് നാലാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി യുവതിയോട് ആവശ്യപ്പെട്ടു.
വാക്കാലുള്ള തെളിവുകള്‍ പ്രകാരം വഞ്ചനാ കേസ് എടുക്കാന്‍ പറ്റില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹൈക്കോടതി യുവാവിന്റെ വാദം തള്ളിയത്. 2016ലാണ് യുവാവ് യുവതിയെ വിവാഹം ചെയ്തത്. ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചപ്പോള്‍ യോനീദ്വാരം മൂടുന്ന നിലയില്‍ ചര്‍മം ഉള്ളതായും ചെറിയ പുരുഷ ലിംഗം ഉള്ളതായും കണ്ടുവെന്ന് യുവാവ് പറയുന്നു. പിന്നീട് വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഇത് ഇംപെര്‍ഫൊറേറ്റ് ഹൈമന്‍ എന്ന പ്രത്യേക അവസ്ഥയാണ് വ്യക്തമായി. യോനീ മുഖം കന്യാചര്‍മം പൂര്‍ണമായും മൂടുന്ന അവസ്ഥയാണിത്.
ഇത് ശസ്ത്രക്രിയയിലൂലെ ശരിയാക്കാമെന്നും എന്നാല്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും യുവാവ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഭാര്യാപിതാവിനെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ യുവാവ് ആവശ്യപ്പെട്ടു. പിന്നീട് ശസ്ത്രക്രിയ നടത്തി യുവതിയെ പിതാവ് വീണ്ടും തിരിച്ചുകൊണ്ടുവന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ ഭാര്യാപതാവ് തന്നെ ഭീഷണിപ്പെടുത്തിയതായും ഹര്‍ജിയില്‍ പറയുന്നു. ഇതോടെയാണ് യുവാവ് പോലീസില്‍ പരാതിപ്പെടുകയും വിവാഹ മോചനം തേടുകയും ചെയ്തത്.