കൊൽക്കത്ത- ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്നു. നോർത്ത് 24 പർഹാന ജില്ലയിലെ പനിഹതി മുനിസിപ്പാലിറ്റിയിൽ കൗൺസിലറായ അനുപം ദത്തെയെയാണ് വെടിവെച്ചുകൊന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവമായി ബന്ധപ്പെട്ട് ക്വട്ടേഷൻ ഗുണ്ട ശംഭുനാഥ് പണ്ഡിറ്റിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ പറഞ്ഞു. നോർത്ത് സ്‌റ്റേഷനിലെ റോഡിൽ വെച്ചാണ് അനുപം ദത്തക്ക് വെടിയേറ്റത്. മറ്റൊരു സംഭവത്തിൽ നാലു തവണ കൗൺസിലറായിരുന്ന കോൺഗ്രസിന്റെ തപൻ കണ്ഡുവും വെടിയേറ്റ് കൊല്ലപ്പെട്ടു.