അഗർത്തല- ത്രിപുരയിലെ ചാരിലാം അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബർമാന് വമ്പൻ ജയം. 25,550 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയിച്ചത്. ഇതോടെ അറുപതംഗ നിയമസഭയിൽ ബി.ജെ.പിക്ക് 36 സീറ്റായി. ബി.ജെ.പി മുന്നണിയിലുള്ള ഐ.പി.എഫ്.ടിക്ക് എട്ടു സീറ്റുണ്ട്. മൊത്തം 44 സീറ്റുകൾ. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് ത്രിപുരയിലെ മുഴുവൻ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. ചാരിലാം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജിഷ്ണു ദേബർമ 26,580 വോട്ടും സി.പി.എമ്മിലെ പലാഷ് ദേബർമ 1,030 വോട്ടും കോൺഗ്രസ് സ്ഥാനാർഥി 775 വോട്ടും നേടി. സി.പി.എം മത്സരത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.