ന്യൂദൽഹി- മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് പെൻഷൻ നൽകാൻ മാത്രം സമ്പന്നമായ സംസ്ഥാനമാണോ കേരളമെന്നും മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങുന്ന വിഷയം പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്.
രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്ന രീതി രാജ്യത്ത് വേറെ ഒരിടത്തുമില്ല. ഇതിന് പണമുണ്ടല്ലോ എന്നും സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് എ.എം നസീർ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്.