ടോറന്റോ- കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹര്‍പ്രീദ് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയ അറിയിച്ചു.പുലര്‍ച്ചെ 3:45ഓടെയാണ് അപകടമുണ്ടായത്. ഹൈവേ 401ല്‍, ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്