തിരുവനന്തപുരം- കേരളത്തില്‍ ഇന്നും വരണ്ട കാലാവസ്ഥ തുടരും. ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഉച്ചസമയത്ത് പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. ചൊവ്വാഴ്ചയോടെ വേനല്‍മഴ കിട്ടിയേക്കും. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കന്‍ കാറ്റിന് കാരണം. രാജ്യവും അതി കഠിനമായ ചൂട് കാലത്തിന്റെ പിടിയിലേക്ക് കടക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളും കനത്ത ചൂടില്‍ ഇപ്പോള്‍ തന്നെ വലയുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സമതല പ്രദേശങ്ങളില്‍ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത് രാജസ്ഥാനിലെ ബാമറിലാണ് (40.3 ഡി.സെ). കേരളവും തൊട്ടുപിന്നാലെയുണ്ട്.
കേരളത്തില്‍ ഇന്നലെ താപനില 38.6 ഡിഗ്രി കടന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂര്‍ (38.6) വെള്ളാനിക്കര ( 38.6 മേഖലകളിലാണ്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കന്‍ കാറ്റിന് കാരണം. സംസ്ഥാനത്ത് താപനില 38.6 ഡിഗ്രി കടന്നതോടെ ആറ് ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. .
ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നിവടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നു. അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. കടുത്ത ചൂടില്‍ വലയുകയാണ് തൊഴിലാളികള്‍. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ഉച്ചസമയത്ത് പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. കനത്ത ചൂട് കാരണം കോട്ടയത്ത് ട്രാഫിക്ക് പോലീസുകാരുടെ ജോലിസമയം പുനക്രമീകരിച്ചിട്ടുണ്ട്.
കൊടും ചൂടില്‍ നിന്ന് രക്ഷ തേടുന്ന കേരളത്തിന് ആശ്വാസമേകുന്നതാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് വേനല്‍മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.