ഭോപ്പാല്‍- മധ്യപ്രദേശില്‍ മദ്യഷോപ്പിലേക്ക് കല്ലെറിയുന്ന സ്വന്തം വീഡിയോ പങ്കുവെച്ച് ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുന്‍ കേന്ദ്ര മന്ത്രിയമായ ഉമാ ഭാരതി.
സംസ്ഥാനത്ത് മദ്യനിരോധം വേണമെന്ന് ആവശ്യപ്പെടുന്ന ഉമാഭാരതി ജോലിക്കാരുടെ താമസ കേന്ദ്രത്തിലാണ് ഈ മദ്യഷോപ്പെന്ന് കല്ലെറിഞ്ഞതിനെ ന്യായീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
മദ്യഷാപ്പ് അടക്കണമെന്ന് അധികൃതരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും ഇനിയും നടപടിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.