നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച, എല്ലാവര്‍ക്കും പൂര്‍ണ വിശ്വാസം; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തുടരും

ന്യൂദല്‍ഹി- നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തന്നെ തുടരാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക പ്രവര്‍ത്തക സമിതി ചേര്‍ന്നിരുന്നത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പി.ചിദംബരം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പൂര്‍ണവിശ്വാസമാണെന്ന് യോഗത്തിനുശേഷം ഖാര്‍ഗെ പറഞ്ഞു.

 

Latest News