ന്യൂദല്‍ഹി- ദല്‍ഹിയില്‍ തുടരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എ.കെ ആന്റണി പങ്കെടുക്കുന്നില്ല. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
സുപ്രധാനമായ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ പിതാവ് ദുഖിതനാണെന്ന് ആന്റണിയുടെ മകന്‍ അനില്‍ ട്വീറ്റ് ചെയ്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യോഗത്തിലില്ല. അനാരോഗ്യമാണ് 89 കാരനായ ഡോ. സിംഗ് വിട്ടുനില്‍ക്കാന്‍ കാരണം.