ബംഗളൂരു- കര്‍ണാടക ബിജെപിയില്‍ ഭിന്നത മൂര്‍ഛിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയില്‍ നിന്ന് ആരും മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി സംസ്ഥാന ഘടകത്തിനുള്ളിലെ അതൃപ്തി കെട്ടുകഥകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ആരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. മറ്റുപാര്‍ട്ടികളില്‍ നിന്ന് ആരൊക്കെ ബിജെപിയിലേക്ക് വരുമെന്ന് കാത്തിരുന്ന് കാണാം- മുഖ്യമന്ത്രി ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം 30, 31 തീയതികളില്‍ ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേതാക്കളുടെ നിര്‍ദിഷ്ട സംസ്ഥാന പര്യടനവും മറ്റു കാര്യങ്ങളും യോഗം തീരുമാനിക്കും.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള സാധ്യത മുഖ്യമന്ത്രി തള്ളി.
മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് പാര്‍ട്ടി നേതൃത്വം ക്ഷണിച്ചാല്‍ ദല്‍ഹി സന്ദര്‍ശിക്കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി.
ഉക്രൈനനില്‍ ആക്രമണം അവസാനിച്ചാലുടന്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനു മറുപടി നല്‍കി.