Sorry, you need to enable JavaScript to visit this website.

ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നു, രോഷാകുലമായി ഗണേശ് കുമാര്‍

പത്തനംതിട്ട- തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ  സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം സംഘടന ചുമതലയുള്ള ഡോക്ടര്‍മാരുടെ പേര് പറഞ്ഞ് വിമര്‍ശിച്ചത്.

ഒരാഴ്ചക്ക് മുന്‍പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ക്ഷുഭിതനായിരുന്നു. ഈ പരാമര്‍ശങ്ങളില്‍ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നു. അലവലാതി ഡോക്ടര്‍മാര്‍ എന്നാണ് ഗണേഷ് കുമാര്‍ വിശേഷിപ്പിച്ചത്.

ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടുവെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. കഴിഞ്ഞാഴ്ച ആശുപത്രിയില്‍ എം.എല്‍.എ നടത്തിയ സന്ദര്‍ശനത്തിനിടെ വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന വിമര്‍ശനത്തോടെ എം.എല്‍.എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയിരുന്നു.

ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങള്‍ വരെ പൊട്ടിത്തകര്‍ന്നു കിടക്കുന്നത് എം.എല്‍.എയെ പ്രകോപിതനാക്കി. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കില്‍ അതിന്റെ ഫലം ജീവനക്കാര്‍ അനുഭവിക്കേണ്ടിവരും എന്ന് അറിയിച്ചാണ് എം.എല്‍.എ ആശുപത്രിയില്‍ നിന്നും മടങ്ങിയത്.

ഇതിന് പിന്നാലെ ജീവനക്കാരില്ലാത്തതിനെക്കുറിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യമന്ത്രിയെ വേദിയിലിരുത്തി ഡോക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി എം.എല്‍.എ രംഗത്തെത്തിയത്.

 

Latest News