Sorry, you need to enable JavaScript to visit this website.

എക്‌സ്‌പോക്കായി ആയിരം വീഡിയോ ഒരുക്കിയ വിദ്യാര്‍ഥി കൂട്ടായ്മ

ദുബായ്- ലോകശ്രദ്ധ നേടിയ എക്‌സ്‌പോ 2020 മേളയുടെ പ്രചാരണാര്‍ഥം ആയിരം വീഡിയോകള്‍ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥിക്കൂട്ടായ്മ ശ്രദ്ധ നേടി. അഞ്ച് ഭാഷകളിലായാണ് ഇവര്‍ വീഡിയോ ഒരുക്കിയത്.
അമേസിംഗ് യു.എ.ഇ പരിപാടിയുടെ ഭാഗമായിട്ടായാരുന്നു വിപുലമായ ഈ കാംപയിന്‍. ഫ്രഞ്ച് സ്‌കൂളായ ലൈസീ ഫ്രാന്‍സിസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഈ സംരംഭം ഒരുക്കിയത്. യു.എ.ഇയുടെ ലാന്‍ഡ് മാര്‍ക്കുകളും വൈവിധ്യമാര്‍ന്ന സമൂഹവും ഇവരുടെ വീഡിയോകളില്‍ വിരിഞ്ഞു.

 

Latest News