ന്യൂദൽഹി- കോൺഗ്രസ് പദവികളിൽനിന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാജിവെക്കുമെന്ന വാർത്ത തെറ്റാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. പേര് പറയാത്ത വ്യക്തികളെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. നാളെ വൈകിട്ട് നാലിനാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷമാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്.