മോസ്‌കോ-റഷ്യയിൽ ഈ മാസം 14 മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രമിന് നിയന്ത്രണം ഏർപ്പെടുത്തും.
റഷ്യൻ സേനയ്ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ അനുവദിച്ചതാണ് കാരണം. ഇൻസ്റ്റ ഉടമകളായ മെറ്റയ്‌ക്കെതിരെ ക്രിമിനൽ കേസ് നടപടികളും തുടങ്ങി. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ചൊല്ലിയുള്ള തർക്കവും മുറുകുകയാണ്.