ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ അസ്വസ്ഥരായ ജി-28 നേതാക്കള്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ് എം.പിമാരായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി എന്നിവര്‍ യോഗത്തിനെത്തി. ഭാവി പരിപാടികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ മോശം പ്രകടനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ യോഗം ചേര്‍ന്നേക്കും.