കൊൽക്കത്ത-2024-ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ തുടർച്ച നേടുമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പകൽക്കിനാവ് മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. നാലു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അധികാരം ലഭിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് എന്ന മോഡിയുടെ വാചകം തെറ്റാണെന്ന് കാലം തെളിയിക്കുമെന്നും മമത വ്യക്തമാക്കി. യു.പിയിൽ ബി.ജെ.പി നേടിയ വിജയം കള്ളക്കളിയിലൂടെയാണെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. ജനവിധി മോഷ്ടിച്ചാണ് ബി.ജെ.പി അധികാരത്തിൽ എത്തിയതെന്നും തെരഞ്ഞെടുപ്പ് യന്ത്രവും കേന്ദ്ര ഏജൻസികളും സൈന്യവുമാണ് യു.പിയിൽ ബി.ജെ.പിക്ക് വിജയം നൽകിയതെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിൽ അഖിലേഷ് യാദവിന് നിരാശപൂകേണ്ട കാര്യമില്ല. അദ്ദേഹം ജനങ്ങളിലേക്ക് പോയി വെല്ലുവിളി ഏറ്റെടുക്കുമെന്നും മമത പറഞ്ഞു.