ബംഗളൂരു- ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചുവെന്ന കേസില്‍ അന്തരിച്ച ജയലളിതയുടെ തോഴി ആയിരുന്ന വി.കെ ശശികലയ്ക്കും ഭാര്‍തൃ സഹോദരി ഇളവരശിക്കും ബംഗളൂരുവിലെ അഴിമതി നിരോധ കോടതി ജാമ്യം അനുവദിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചതിന് പിന്നാലെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വി.കെ ശശികലയ്ക്ക് വിഐപി പരിഗണന ലഭിച്ചുവെന്നായിരുന്നു ആരോപണം.
ഇതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ശശികല രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയതായും മുന്‍ ജയില്‍ ഡിഐജി ഡി രൂപ ആരോപിച്ചിരുന്നു.
ജയിലില്‍ ശശികലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണത്തില്‍ 2018ലാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബംഗളൂരു സെന്‍ട്രല്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് പ്രത്യേകം അന്വേഷിക്കാനായിരുന്നു നിര്‍ദേശം.