അമൃത്സര്‍- ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസ് പഞ്ചാബില്‍ മുഖ്യമന്ത്രിയായി അവതരിപ്പിച്ച ചരണ്‍ജീത് സിങ് ചന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ഭദോര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലാഭ് സിങ് ഉഗോകെയോടാണ് ചന്നി തോറ്റത്്. ഇവിടെ ചന്നി 23000 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി 57000ലേറെ വോട്ടുകള്‍ നേടി. മറ്റൊരു മണ്ഡലമായ ചംകോര്‍ സാഹിബില്‍ ചന്നി 50000 വോട്ടുകള്‍ നേടിയെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി ആം ആദ്മിയുടെ ചരണ്‍ജിത് സിങിന് 54000 വോട്ടുകള്‍ ലഭിച്ചു. ഇവിടെ ചന്നിയുടെ എതിരാളിക്കും സമാന പേരായിരുന്നു.
പഞ്ചാബിലെ ജനവിധി അംഗീകരിക്കുന്നതായും ചന്നി പറഞ്ഞു. വിജയിച്ച ആംആദ്മി പാര്‍ട്ടിയേയും നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാനേയും അദ്ദേഹം അഭിനന്ദിച്ചു.
I humbly accept the verdict of the people of Punjab and Congratulate @AamAadmiParty and their elected CM @BhagwantMann Ji for the victory. I hope they will deliver on the expections of people.
— Charanjit S Channi (@CHARANJITCHANNI) March 10, 2022